Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Job 25 MAL-IRV

Side by side with the Father's Heart Bible™

ശൂഹ്യനായ ബിൽദാദ്

1അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:

2“ആധിപത്യവും ഭയങ്കരത്വവും ദൈവത്തിന്‍റെ പക്കൽ ഉണ്ട്;തന്‍റെ ഉന്നതസ്ഥലങ്ങളിൽ അവിടുന്ന് സമാധാനം പാലിക്കുന്നു.

3അവിടുത്തെ സൈന്യങ്ങൾക്ക് എണ്ണമുണ്ടോ?അവിടുത്തെ പ്രകാശം ആർക്ക് ഉദിക്കാതെയിരിക്കുന്നു?

4മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും?സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?

5ചന്ദ്രനുപോലും ശോഭയില്ലല്ലോ;നക്ഷത്രങ്ങളും അവിടുത്തെ കണ്ണിന് ശുദ്ധിയുള്ളവയല്ല.

6പിന്നെ പുഴുവായിരിക്കുന്ന മർത്യനുംകൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?“

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]