Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Job 25 malirv

Side by side with the Father's Heart Bible™

1അതിന് ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞത്:

2“ആധിപത്യവും ഭയങ്കരത്വവും ദൈവത്തിന്റെ പക്കൽ ഉണ്ട്;തന്റെ ഉന്നതസ്ഥലങ്ങളിൽ അവിടുന്ന് സമാധാനം പാലിക്കുന്നു.

3അവിടുത്തെ സൈന്യങ്ങൾക്ക് എണ്ണമുണ്ടോ?അവിടുത്തെ പ്രകാശം ആർക്ക് ഉദിക്കാതെയിരിക്കുന്നു?

4മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും?സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?

5ചന്ദ്രനുപോലും ശോഭയില്ലല്ലോ;നക്ഷത്രങ്ങളും അവിടുത്തെ കണ്ണിന് ശുദ്ധിയുള്ളവയല്ല.

6പിന്നെ പുഴുവായിരിക്കുന്ന മർത്യനുംകൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]