Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Job 24 MAL-IRV

Side by side with the Father's Heart Bible™

ഭൂമിയിലെ അക്രമത്തെക്കുറിച്ച് ഇയ്യോബ് പരാതിപ്പെടുന്നു

1“സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതുംഅവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?

2ചിലർ അതിരുകളെ മാറ്റുന്നു;ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു.

3ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു;ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു.

4ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു.

5മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ദരിദ്രർ ആഹാരം തേടി വേലയ്ക്കു പുറപ്പെടുന്നു;അവരുടെ മക്കൾക്കുള്ള ആഹാരം അവര്‍ക്ക് ശൂന്യപ്രദേശത്ത് ലഭിക്കുന്നു.

6അവർ അന്യന്‍റെ വയലിൽ വിളവെടുക്കുന്നു;ദുഷ്ടന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.

7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല.

8അവർ മലകളിൽ മഴ നനയുന്നു;മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു.

9“ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു;ചിലർ ദരിദ്രനോടു കുട്ടികളെ പണയം വാങ്ങുന്നു.

10അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു.

11ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു;മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു.

12പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു;ദൈവം അവരുടെ പ്രാര്‍ത്ഥന ശ്രദ്ധിക്കുന്നില്ല

13“ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു;അതിന്‍റെ വഴികളെ അറിയുന്നില്ല;അതിന്‍റെ പാതകളിൽ നടക്കുന്നതുമില്ല.

14കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;ദരിദ്രനെയും എളിയവനെയും കൊല്ലുന്നു;രാത്രിയിൽ കള്ളനായി നടക്കുന്നു.

15വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു;അവൻ മുഖം മറച്ചു നടക്കുന്നു.“ഒരു കണ്ണും എന്നെ കാണുകയില്ല” എന്നു പറയുന്നു.

16ചിലർ ഇരുട്ടത്തു വീട് തുരന്നു കയറുന്നു;പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു;വെളിച്ചത്ത് ഇറങ്ങുന്നതുമില്ല.

17പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ;അന്ധതമസ്സിന്‍റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ.

18“വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു;അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു;അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല.

19ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനുംപാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു.

20അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും;കൃമി അവനെ തിന്നു രസിക്കും;പിന്നെ ആരും അവനെ ഓർക്കുകയില്ല;നീതികേട് ഒരു വൃക്ഷംപോലെ തകർന്നുപോകും.

21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;വിധവയ്ക്കു നന്മ ചെയ്യുന്നതുമില്ല.

22“ദൈവം തന്‍റെ ശക്തിയാൽ കരുത്തന്മാരെ നിലനില്‍ക്കുമാറാക്കുന്നു;ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.

23അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു;എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്.

24അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല;അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു;കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു.

25ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയുംഎന്‍റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്‍?“

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]