Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Job 24 MAL

Side by side with the Father's Heart Bible™

1സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതുംഅവന്റെ ഭക്തന്മാർ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു?

2ചിലർ അതിരുകളെ മാറ്റുന്നു;ചിലർ ആട്ടിൻ കൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു.

3ചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടുപൊയ്ക്കളയുന്നു;ചിലർ വിധവയുടെ കാളയെ പണയംവാങ്ങുന്നു.

4ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.

5അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെഇര തേടി വേലെക്കു പുറപ്പെടുന്നു;ശൂന്യപ്രദേശം മക്കൾക്കു വേണ്ടി അവർക്കു ആഹാരം.

6അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു;ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.

7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;കുളിരിൽ അവർക്കു പുതപ്പും ഇല്ല.

8അവർ മലകളിൽ മഴ നനയുന്നു;മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു.

9ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു;ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു.

10അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.

11അന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു;മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.

12പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു;ദൈവത്തിന്നോ അതിൽ നീരസം തോന്നുന്നില്ല.

13ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു;അതിന്റെ വഴികളെ അറിയുന്നില്ല;അതിന്റെ പാതകളിൽ നടക്കുന്നതുമില്ല.

14കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;ദരിദ്രനെയും എളിയവനെയും കൊല്ലുന്നു;രാത്രിയിൽ കള്ളനായി നടക്കുന്നു.

15വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു;അവൻ മുഖം മറെച്ചു നടന്നുഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.

16ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു;പകൽ അവർ വാതിൽ അടെച്ചു പാർക്കുന്നു;വെളിച്ചത്തു ഇറങ്ങുന്നതുമില്ല.

17പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ;അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.

18വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു;അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു;മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല.

19ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നുംപാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു.

20ഗർഭപാത്രം അവനെ മറന്നുകളയും;കൃമി അവനെ തിന്നു രസിക്കും;പിന്നെ ആരും അവനെ ഓർക്കയില്ല;നീതികേടു ഒരു വൃക്ഷംപോലെ തകർന്നു പോകും.

21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;വിധവെക്കു നന്മ ചെയ്യുന്നതുമില്ല.

22അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു;ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.

23അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു;എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു.

24അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല;അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു;കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.

25ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയുംഎന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ?

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]