Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 23 IRVMAL

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

യഹോവ ഇടയനാകുന്നു

1യഹോവ എന്‍റെ ഇടയനാകുന്നു;എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.

2പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു;സ്വച്ഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു.

3അവിടുന്ന് എന്‍റെ പ്രാണനെ തണുപ്പിക്കുന്നു;തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.

4മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലുംഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല;അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ;അങ്ങേയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

5എന്‍റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു;എന്‍റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;എന്‍റെ പാനപാത്രം നിറഞ്ഞ് കവിയുന്നു.

6നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും;ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]