ദാവീദിന്റെ ഒരു സങ്കീർത്തനം. 1യഹോവ എന്റെ ഇടയനാകുന്നു;എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല. 2പച്ചയായ മേച്ചിൽപുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു;സ്വഛമായ ജലാശയത്തിനരികിലേക്ക് എന്നെ നടത്തുന്നു. 3എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു;തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. 4മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലുംഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല;നീ എന്നോടുകൂടി ഇരിക്കുന്നുവല്ലോ;നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 5എന്റെ ശത്രുക്കളുടെ കൺ മുമ്പിൽ നീ എനിക്ക് വിരുന്നൊരുക്കുന്നു;എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു. 6നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും;ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.