ദാവീദിന്റെ ഒരു സങ്കീർത്തനം. 1യഹോവ എന്റെ ഇടയനാകുന്നു;എനിക്കു മുട്ടുണ്ടാകയില്ല. 2പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു;സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. 3എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു;തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. 4കൂരിരുൾതാഴ്‌വരയിൽ കൂടിനടന്നാലുംഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല;നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ;നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 5എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു;എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു;എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു. 6നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും;ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.