Side by side with the Father's Heart Bible™ ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഭൂമിയും അതിന്റെ പൂർണ്ണതയുംഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.
2സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു;നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
3യഹോവയുടെ പർവ്വതത്തിൽ ആർ കയറും?അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?
4വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.
5അവൻ യഹോവയോടു അനുഗ്രഹവുംതന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
6ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ.
7വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
8മഹത്വത്തിന്റെ രാജാവു ആർ?ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
9വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
10മഹത്വത്തിന്റെ രാജാവു ആർ?സൈന്യങ്ങളുടെ യഹോവ തന്നേ;അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.