Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 25 MAL

Side by side with the Father's Heart Bible™

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു;

2എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു;ഞാൻ ലജ്ജിച്ചു പോകരുതേ;എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.

3നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല;വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.

4യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ;നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!

5നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ;നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.

6യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ;അവ പണ്ടുപണ്ടേയുള്ളവയല്ലോ.

7എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ;യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ.

8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.അതുകൊണ്ടു അവൻ പാപികളെ നേർവ്വഴി കാണിക്കുന്നു.

9സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു;സൗമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.

10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കുഅവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.

11യഹോവേ, എന്റെ അകൃത്യം വലിയതു;നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.

12യഹോവാഭക്തനായ പുരുഷൻ ആർ?അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചുകൊടുക്കും.

13അവൻ സുഖത്തോടെ വസിക്കും;അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.

14യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും;അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.

15എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു;അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും.

16എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ;ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.

17എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.

18എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ;എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.

19എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു;അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;

20എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ;നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.

21നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.

22ദൈവമേ, യിസ്രായേലിനെഅവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]