Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 25 IRVMAL

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

മാർഗ്ഗനിർദ്ദേശത്തിനും വിടുതലിനുമുള്ള പ്രാർത്ഥന

1യഹോവേ, അങ്ങയിലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;

2എന്‍റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു;ഞാൻ ലജ്ജിച്ചുപോകരുതേ;എന്‍റെ ശത്രുക്കൾ എന്‍റെ മേൽ ജയം ഘോഷിക്കരുതേ.

3അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല;വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.

4യഹോവേ, അങ്ങേയുടെ വഴികൾ എന്നെ അറിയിക്കേണമേ;അങ്ങേയുടെ പാതകൾ എനിക്ക് ഉപദേശിച്ചു തരേണമേ!

5അങ്ങേയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കേണമേ;അവിടുന്ന് എന്‍റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;ദിവസം മുഴുവൻ ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.

6യഹോവേ, അങ്ങേയുടെ കരുണയും ദയയും ഓർക്കേണമേ;അവ പണ്ടുപണ്ടേയുള്ളവയല്ലോ.

7എന്‍റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ;യഹോവേ, അങ്ങേയുടെ കൃപയും ദയയും നിമിത്തംതന്നെ, എന്നെ ഓർക്കേണമേ.

8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു.

9സൗമ്യതയുള്ളവരെ അവിടുന്ന് ന്യായത്തിൽ നടത്തുന്നു;സൗമ്യതയുള്ളവർക്ക് തന്‍റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.

10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക്അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.

11യഹോവേ, എന്‍റെ അകൃത്യം വലിയത്;തിരുനാമംനിമിത്തം അത് ക്ഷമിക്കേണമേ.

12യഹോവാഭക്തനായ പുരുഷൻ ആര്‍?അവൻ തിരഞ്ഞെടുക്കേണ്ട വഴി കർത്താവ് അവന് കാണിച്ചുകൊടുക്കും.

13അവൻ മനോസുഖത്തോടെ വസിക്കും;അവന്‍റെ സന്തതി ദേശം അവകാശമാക്കും.

14യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്ക് ഉണ്ടാകും;അവിടുന്ന് തന്‍റെ നിയമം അവരെ അറിയിക്കുന്നു.

15എന്‍റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു;കർത്താവ് എന്‍റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.

16എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ;ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.

17എന്‍റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;എന്‍റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കേണമേ.

18എന്‍റെ അരിഷ്ടതയും അതിവേദനയും നോക്കണമേ;എന്‍റെ സകലപാപങ്ങളും ക്ഷമിക്കേണമേ.

19എന്‍റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു;അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;

20എന്‍റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കേണമേ;അങ്ങയെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.

21നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;ഞാൻ അങ്ങയിൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ.

22ദൈവമേ, യിസ്രായേലിനെഅവന്‍റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]