Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 26 IRVMAL

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

നിഷ്കളങ്കന്‍റെ പ്രാര്‍ത്ഥന

1യഹോവേ, എനിക്ക് ന്യായം പാലിച്ചുതരേണമേ;ഞാൻ എന്‍റെ നിഷ്കളങ്കതയിൽ നടക്കുന്നു;ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.

2യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യേണമേ;എന്‍റെ മനസ്സും എന്‍റെ ഹൃദയവും പരിശോധിക്കേണമേ.

3അങ്ങേയുടെ ദയ എന്‍റെ കണ്മുമ്പിൽ ഇരിക്കുന്നു;അങ്ങേയുടെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.

4വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല;കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.

5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു;ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.

6സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനുംനിന്‍റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും

7ഞാൻ നിഷ്ക്കളങ്കതയിൽ എന്‍റെ കൈകൾ കഴുകുന്നു;യഹോവേ, ഞാൻ അങ്ങേയുടെ യാഗപീഠം വലംവയ്ക്കുന്നു.

8യഹോവേ, അങ്ങേയുടെ ആലയമായ വാസസ്ഥലവുംഅങ്ങേയുടെ മഹത്വത്തിന്‍റെ നിവാസവും എനിക്ക് പ്രിയമാകുന്നു.

9പാപികളോടുകൂടി എന്‍റെ പ്രാണനെയുംരക്തദാഹികളോടുകൂടി എന്‍റെ ജീവനെയും സംഹരിച്ചുകളയരുതേ.

10അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്;അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു.

11ഞാനോ, എന്‍റെ നിഷ്കളങ്കതയിൽ നടക്കും;എന്നെ വീണ്ടെടുത്ത് എന്നോട് കൃപ ചെയ്യേണമേ.

12എന്‍റെ കാലടി സമഭൂമിയിൽ നില്ക്കുന്നു;സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]