Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 26 malirv

Side by side with the Father's Heart Bible™

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, എനിക്ക് ന്യായം പാലിച്ചു തരണമേ;ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു;ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.

2യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ;എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ.

3നിന്റെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു;നിന്റെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.

4വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല;കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.

5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു;ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.

6സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനുംനിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും

7ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു;യഹോവേ, ഞാൻ നിന്റെ യാഗപീഠം വലംവയ്ക്കുന്നു.

8യഹോവേ, നിന്റെ ആലയമായ വാസസ്ഥലവുംനിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു.

9പാപികളോടുകൂടി എന്റെ പ്രാണനെയുംരക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.

10അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്;അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു.

11ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും;എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യണമേ.

12എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു;സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]