Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 24 IRVMAL

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

മഹത്വത്തിന്‍റെ രാജാവ്

1ഭൂമിയും അതിന്‍റെ പൂർണ്ണതയുംഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.

2സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു;നദികളുടെമേൽ കർത്താവ് അതിനെ ഉറപ്പിച്ചു.

3യഹോവയുടെ പർവ്വതത്തിൽ ആര്‍ കയറും?അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര്‍ നില്ക്കും?

4വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:

5അവൻ യഹോവയോട് അനുഗ്രഹവുംതന്‍റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.

6ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ;യാക്കോബിന്‍റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.

7വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.

8മഹത്വത്തിന്‍റെ രാജാവ് ആര്‍?ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.

9വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.

10മഹത്വത്തിന്‍റെ രാജാവ് ആര്‍?സൈന്യങ്ങളുടെ യഹോവ തന്നെ;അവിടുന്നാണ് മഹത്വത്തിന്‍റെ രാജാവ്. സേലാ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]