Side by side with the Father's Heart Bible™ ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഭൂമിയും അതിന്റെ പൂർണ്ണതയുംഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
2സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു;നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
3യഹോവയുടെ പർവ്വതത്തിൽ ആര് കയറും?അവന്റെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും?
4വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ.വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:
5അവൻ യഹോവയോട് അനുഗ്രഹവുംതന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.
6ഇങ്ങനെയുള്ളവർ ആകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.
7വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
8മഹത്വത്തിന്റെ രാജാവ് ആര് ?ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.
9വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
10മഹത്വത്തിന്റെ രാജാവ് ആര് ?സൈന്യങ്ങളുടെ യഹോവ തന്നെ;അവനാകുന്നു മഹത്വത്തിന്റെ രാജാവ്. സേലാ.