Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Isaiah 12 IRVMAL

Side by side with the Father's Heart Bible™

സ്തോത്രഗീതങ്ങൾ

1ആ നാളിൽ നീ പറയുന്നത് എന്തെന്നാൽ:“യഹോവേ, അവിടുന്ന് എന്നോട് കോപിച്ചുഅവിടുത്തെ കോപം മാറി,അവിടുന്ന് എന്നെ ആശ്വസിപ്പിച്ചിരിക്കുകയാൽഞാൻ അവിടുത്തേക്കു സ്തോത്രം ചെയ്യുന്നു.

2ഇതാ, ദൈവം എന്‍റെ രക്ഷ;യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കുകകൊണ്ടുംഅവൻ എന്‍റെ രക്ഷയായിത്തീർന്നിരിക്കുകകൊണ്ടുംഞാൻ ഭയപ്പെടാതെ ആശ്രയിക്കും.”

3അതുകൊണ്ട് നിങ്ങൾ സന്തോഷത്തോടെരക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.

4ആ നാളിൽ നിങ്ങൾ പറയുന്നത്:“യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ;ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ;അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ.

5യഹോവയ്ക്ക് കീർത്തനം ചെയ്യുവിൻ;അവിടുന്ന് ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു;ഇതു ഭൂമിയിൽ എല്ലായിടവും പ്രസിദ്ധമായിവരട്ടെ.

6സീയോൻ നിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധദൈവംനിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]