Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 128 malirv

Side by side with the Father's Heart Bible™

ആരോഹണഗീതം.

1യഹോവയെ ഭയപ്പെട്ട്, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;

2നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും;നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.

3നിന്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയുംനിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.

4യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.

5യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും;നിന്റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്റെ നന്മ കാണും.

6നിന്റെ മക്കളുടെ മക്കളെയും നീ കാണും.യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]