Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 127 malirv

Side by side with the Father's Heart Bible™

ശലമോന്റെ ഒരു ആരോഹണഗീതം.

1യഹോവ വീടു പണിയാതിരുന്നാൽപണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു;യഹോവ പട്ടണം കാക്കാതിരുന്നാൽകാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.

2നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതുംവളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതുംകഠിനപ്രയത്നം ചെയ്ത് ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രെ;തന്റെ പ്രിയനോ, അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു.

3മക്കൾ, യഹോവ നല്കുന്ന അവകാശവുംഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നെ.

4വീരന്റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോഅങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.

5അവരെക്കൊണ്ട് തന്റെ ആവനാഴികനിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾഅങ്ങനെയുള്ളവർ ലജ്ജിച്ചുപോകുകയില്ല.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]