Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Psalms 127 MAL-IRV

Side by side with the Father's Heart Bible™

ശലോമോന്‍റെ ഒരു ആരോഹണഗീതം.

ദൈവത്തിന്‍റെ അനുഗ്രഹം

1യഹോവ വീടു പണിയാതിരുന്നാൽപണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു;യഹോവ പട്ടണം കാക്കാതിരുന്നാൽകാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.

2നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതുംവളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതുംകഠിനപ്രയത്നം ചെയ്തു ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ;തന്‍റെ പ്രിയനോ, അവൻ നല്ല ഉറക്കം കൊടുക്കുന്നു.

3മക്കൾ, യഹോവ നല്കുന്ന അവകാശവുംഉദരഫലം, അവിടുന്ന് തരുന്ന പ്രതിഫലവും തന്നെ.

4വീരന്‍റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോഅങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.

5അവരെക്കൊണ്ട് തന്‍റെ ആവനാഴികനിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾഅങ്ങനെയുള്ളവർ ലജ്ജിച്ചു പോകുകയില്ല.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]