Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 127 MAL

Side by side with the Father's Heart Bible™

ശലമോന്റെ ഒരു ആരോഹണഗീതം.

1യഹോവ വീടു പണിയാതിരുന്നാൽപണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു;യഹോവ പട്ടണം കാക്കാതിരുന്നാൽകാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.

2നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതുംനന്നാ താമസിച്ചു കിടപ്പാൻ പോകുന്നതുംകഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ;തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.

3മക്കൾ, യഹോവ നല്കുന്ന അവകാശവുംഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.

4വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോഅങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.

5അവയെക്കൊണ്ടു തന്റെ ആവനാഴികനിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;നഗരവാതില്ക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾഅങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]