Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 129 malirv

Side by side with the Father's Heart Bible™

ആരോഹണഗീതം.

1യിസ്രായേൽ പറയേണ്ടത്:“അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

2അതെ,അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;എങ്കിലും അവർ എന്നെ ജയിച്ചില്ല.

3ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു;ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.”

4യഹോവ നീതിമാനാകുന്നു;അവൻ ദുഷ്ടന്മാരുടെ കയറുകൾ അറുത്തുകളഞ്ഞിരിക്കുന്നു.

5സീയോനെ വെറുക്കുന്നവരെല്ലാംലജ്ജിച്ച് പിന്തിരിഞ്ഞുപോകട്ടെ.

6വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്നപുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.

7കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്റെ കൈയോകറ്റ കെട്ടുന്നവൻ തന്റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.

8“യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു”എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]