Side by side with the Father's Heart Bible™ ആരോഹണഗീതം.
1യഹോവേ, ആഴത്തിൽനിന്ന് ഞാൻ നിന്നോടു നിലവിളിക്കുന്നു;
2കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ;നിന്റെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ.
3യഹോവേ, നീ അകൃത്യങ്ങൾ ഓർമ്മവച്ചാൽകർത്താവേ, ആര് നിലനില്ക്കും?
4എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണംനിന്റെ പക്കൽ പാപക്ഷമ ഉണ്ട്.
5ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു;എന്റെ ഉള്ളം കാത്തിരിക്കുന്നു;അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
6ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ,അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾഎന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
7യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക;യഹോവയുടെ പക്കൽ കൃപയുംഅവന്റെ പക്കൽ ധാരാളം വിടുതലും ഉണ്ട്.
8അവൻ യിസ്രായേലിനെ അവന്റെ സകലഅകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.