Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Psalms 130 MAL-IRV

Side by side with the Father's Heart Bible™

ആരോഹണഗീതം.

കരുണയ്ക്കായുള്ള പ്രാർത്ഥന

1യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു;

2കർത്താവേ, എന്‍റെ ശബ്ദം കേൾക്കേണമേ;അങ്ങേയുടെ ചെവി എന്‍റെ യാചനകളെ ശ്രദ്ധിക്കേണമേ.

3യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽകർത്താവേ, ആര്‍ നിലനില്ക്കും?

4എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണംഅങ്ങേയുടെ പക്കൽ പാപക്ഷമ ഉണ്ട്.

5ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു;എന്‍റെ ഉള്ളം കാത്തിരിക്കുന്നു;ദൈവത്തിന്‍റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.

6ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ,അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾഎന്‍റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.

7യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക;യഹോവയുടെ പക്കൽ കൃപയുംഅവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്.

8ദൈവം യിസ്രായേലിനെ അവന്‍റെസകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]