Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Psalms 131 MAL-IRV

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു ആരോഹണഗീതം.

ദൈവത്തിലുള്ള ആശ്രയം

1യഹോവേ, എന്‍റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല;ഞാൻ നിഗളിച്ചുനടക്കുന്നില്ല;എന്‍റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലുംഅത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.

2ഞാൻ എന്‍റെ പ്രാണനെ താലോലിച്ച് നിശ്ശബ്ദമാക്കിയിരിക്കുന്നു;അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെഎന്‍റെ പ്രാണൻ അമ്മയുടെ മടിയിൽശാന്തമാ‍യി ഉറങ്ങുന്ന ശിശുവിനെപ്പോലെ ശാന്തമായിരിക്കുന്നു.

3യിസ്രായേലേ, ഇന്നുമുതൽ എന്നേക്കുംയഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]