Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Psalms 132 MAL-IRV

Side by side with the Father's Heart Bible™

ആരോഹണഗീതം.

ദൈവത്തിന്‍റെ നിത്യ വാസസ്ഥലം

1യഹോവേ, ദാവീദിനെയുംഅവന്‍റെ സകലകഷ്ടതയെയും ഓർക്കേണമേ.

2അവൻ യഹോവയോടു സത്യംചെയ്ത്യാക്കോബിന്‍റെ വല്ലഭന് നേർന്നത് എന്തെന്നാൽ:

3“യഹോവയ്ക്ക് ഒരു സ്ഥലം,യാക്കോബിന്‍റെ സര്‍വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ

4ഞാൻ എന്‍റെ കൂടാര വീട്ടിൽ കടക്കുകയില്ല;എന്‍റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.

5ഞാൻ എന്‍റെ കണ്ണിന് ഉറക്കവുംഎന്‍റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.”

6നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ടുവനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ.

7നാം ദൈവത്തിന്‍റെ തിരുനിവാസത്തിലേക്കു ചെന്നുഅവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക.

8യഹോവേ, അങ്ങേയുടെ ബലത്തിന്‍റെ പെട്ടകവുമായിഅങ്ങേയുടെ വിശ്രാമത്തിലേക്ക് എഴുന്നള്ളേണമേ.

9അങ്ങേയുടെ പുരോഹിതന്മാർ നീതി ധരിക്കുകയുംഅങ്ങേയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.

10അങ്ങേയുടെ ദാസനായ ദാവീദിനെ ഓർത്തുഅങ്ങേയുടെ അഭിഷിക്തന്‍റെ മുഖത്തെ തിരസ്ക്കരിക്കരുതേ.

11“ഞാൻ നിന്‍റെ ഉദരഫലത്തെനിന്‍റെ സിംഹാസനത്തിൽ ഇരുത്തും;

12നിന്‍റെ മക്കൾ എന്‍റെ നിയമവുംഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽഅവരുടെ മക്കളും എന്നേക്കും നിന്‍റെ സിംഹാസനത്തിൽ ഇരിക്കും” എന്നുയഹോവ ദാവീദിനോട് ആണയിട്ട് സത്യം; കർത്താവ് അതിൽനിന്ന് മാറുകയില്ല.

13യഹോവ സീയോനെ തിരഞ്ഞെടുക്കുകയുംഅതിനെ തന്‍റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു.

14“അത് എന്നേക്കും എന്‍റെ വിശ്രാമം ആകുന്നു;ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും;

15അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും.

16അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും;അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.

17അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും;എന്‍റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്.

18ഞാൻ അവന്‍റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;അവന്‍റെ തലയിലോ കിരീടം ശോഭിക്കും.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]