Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 132 MAL

Side by side with the Father's Heart Bible™

ആരോഹണഗീതം.

1യഹോവേ, ദാവീദിനെയുംഅവന്റെ സകലകഷ്ടതയെയും ഓർക്കേണമേ.

2അവൻ യഹോവയോടു സത്യം ചെയ്തുയാക്കോബിന്റെ വല്ലഭന്നു നേർന്നതു എന്തെന്നാൽ:

3ഞാൻ യഹോവെക്കു ഒരു സ്ഥലം,യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ

4ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല;എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.

5ഞാൻ എന്റെ കണ്ണിന്നു ഉറക്കവുംഎന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല.

6നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടുവനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.

7നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നുഅവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക.

8യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായിനിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.

9നിന്റെ പുരോഹിതന്മാർ നീതി ധരിക്കയുംനിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.

10നിന്റെ ദാസനായ ദാവീദിൻനിമിത്തംനിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.

11ഞാൻ നിന്റെ ഉദരഫലത്തെനിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും

12നിന്റെ മക്കൾ എന്റെ നിയമത്തെയുംഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽഅവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നുംയഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.

13യഹോവ സീയോനെ തിരഞ്ഞെടുക്കയുംഅതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.

14അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു;ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;

15അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;അതിലെ ദരിദ്രന്മാർക്കു അപ്പംകൊണ്ടു തൃപ്തി വരുത്തും.

16അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും;അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.

17അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും;എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.

18ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;അവന്റെ തലയിലോ കിരീടം ശോഭിക്കും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]