ദാവീദിന്റെ ഒരു ആരോഹണഗീതം. 1ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതുഎത്ര ശുഭവും എത്ര മനോഹരവും ആകുന്നു! 2അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു,അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായിഅവന്റെ തലയിലെ വിശേഷതൈലം പോലെയും 3സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;അവിടെയല്ലോ യഹോവ അനുഗ്രഹവുംശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.