Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 133 malirv

Side by side with the Father's Heart Bible™

ദാവീദിന്റെ ഒരു ആരോഹണഗീതം.

1ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത്എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

2അത്, വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടു കിടക്കുന്ന അഹരോന്റെ താടിയിലേക്ക്,ഒഴുകുന്നഅവന്റെ തലയിലെ വിശേഷതൈലം പോലെയും

3സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;അവിടെയല്ലയോ യഹോവ അനുഗ്രഹവുംശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]