Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 133 IRVMAL

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു ആരോഹണഗീതം.

സഹോദരന്മാരുടെ ഐക്യം

1ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത്എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

2അത്, വസ്ത്രത്തിന്‍റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന അഹരോന്‍റെ താടിയിലേക്ക്,ഒഴുകുന്ന അവന്‍റെ തലയിലെ വിശേഷതൈലം പോലെയും

3സീയോൻ പർവ്വതത്തിൽ പെയ്യുന്നഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;അവിടെയല്ലയോ യഹോവ തന്‍റെ അനുഗ്രഹവുംശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]