Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Psalms 129 MAL-IRV

Side by side with the Father's Heart Bible™

ആരോഹണഗീതം.

ശത്രുക്കൾക്കെതിരെയുള്ള പ്രാർത്ഥന

1യിസ്രായേൽ പറയേണ്ടത്:“അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;

2അതെ, അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;എങ്കിലും അവർ എന്നെ ജയിച്ചില്ല.

3ഉഴവുകാർ എന്‍റെ മുതുകിന്മേൽ ഉഴുതു;ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.”

4യഹോവ നീതിമാനാകുന്നു;അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു.

5സീയോനെ വെറുക്കുന്നവരെല്ലാംലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ.

6വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്നപുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.

7കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്‍റെ കൈയോകറ്റ കെട്ടുന്നവൻ തന്‍റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.

8“യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു”എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]