Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 130 MAL

Side by side with the Father's Heart Bible™

ആരോഹണഗീതം.

1യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;

2കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ;നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.

3യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽകർത്താവേ, ആർ നിലനില്ക്കും?

4എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണംനിന്റെ പക്കൽ വിമോചനം ഉണ്ടു.

5ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു;എന്റെ ഉള്ളം കാത്തിരിക്കുന്നു;അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.

6ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ,ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾഎന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.

7യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക;യഹോവെക്കു കൃപയുംഅവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.

8അവൻ യിസ്രായേലിനെ അവന്റെഅകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]