Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 142 malirv

Side by side with the Father's Heart Bible™

ദാവീദിന്റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന.

1ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു;ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു.

2അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു;എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.

3എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾനീ എന്റെ പാത അറിയുന്നു.ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.

4എന്റെ വലത്തുഭാഗത്തേക്ക് നോക്കി കാണണമേ;എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ.ശരണം എനിക്ക് നഷ്ടമായിരിക്കുന്നു;എന്റെ പ്രാണനു വേണ്ടി ആരും കരുതുന്നില്ല.

5യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു;“നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത്എന്റെ ഓഹരിയും ആകുന്നു” എന്ന് ഞാൻ പറഞ്ഞു.

6എന്റെ നിലവിളിക്ക് ചെവി തരണമേ.ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽഅവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.

7ഞാൻ നിന്റെ നാമത്തിനു സ്തോത്രം ചെയ്യുവാൻഎന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കണമേ;നീ എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽനീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]