Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 142 IRVMAL

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന.

സംരക്ഷകനായ ദൈവം

1ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു;ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു.

2ദൈവത്തിന്‍റെ സന്നിധിയിൽ ഞാൻ എന്‍റെ സങ്കടം പകരുന്നു;എന്‍റെ കഷ്ടത ഞാൻ കർത്താവിനെ ബോധിപ്പിക്കുന്നു.

3എന്‍റെ ആത്മാവ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾഅവിടുന്ന് എന്‍റെ പാത അറിയുന്നു.ഞാൻ നടക്കുന്ന പാതയിൽഅവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.

4എന്‍റെ വലത്തുഭാഗത്തേക്ക് നോക്കി കാണേണമേ;എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ.ശരണം എനിക്ക് നഷ്ടമായിരിക്കുന്നു;എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല.

5യഹോവേ, ഞാൻ അങ്ങയോടു നിലവിളിച്ചു;“അവിടുന്ന് എന്‍റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത്എന്‍റെ ഓഹരിയും ആകുന്നു” എന്നു ഞാൻ പറഞ്ഞു.

6എന്‍റെ നിലവിളിക്ക് ചെവിതരേണമേ.ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽഅവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.

7ഞാൻ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻഎന്‍റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ;അങ്ങ് എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽനീതിമാന്മാർ എന്‍റെ ചുറ്റം വന്നുകൂടും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]