ഒന്നാം പുസ്തകം. 1ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയുംപാപികളുടെ വഴിയിൽ നില്ക്കാതെയുംപരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും 2യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച്അവന്റെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. 3അവൻ, നദീതീരത്ത് നട്ടിരിക്കുന്നതുംതക്കകാലത്ത് ഫലം കായ്ക്കുന്നതുംഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും;അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധി പ്രാപിക്കും. 4ദുഷ്ടന്മാർ അങ്ങനെയല്ല;അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു. 5ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലുംപാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കുകയില്ല. 6യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു;ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.