Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 1 IRVMAL

Side by side with the Father's Heart Bible™

രണ്ടു വഴികള്‍

1ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയുംപാപികളുടെ വഴിയിൽ നില്‍ക്കാതെയുംപരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും

2യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച്അവിടുത്തെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

3അവൻ, നദീതീരത്ത് നട്ടിരിക്കുന്നതുംതക്കകാലത്ത് ഫലം കായ്ക്കുന്നതുംഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും;അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്രാപിക്കും.

4ദുഷ്ടന്മാർ അങ്ങനെയല്ല;അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു.

5ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലുംപാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്‍ക്കുകയില്ല.

6യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു;ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]