Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 2 malirv

Side by side with the Father's Heart Bible™

1ജനതകൾ കലഹിക്കുന്നതുംവംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?

2യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായിഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയുംഅധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്:

3“നാം അവരുടെ കെട്ടുകൾ പൊട്ടിച്ച്അവരുടെ കയറുകൾ എറിഞ്ഞുകളയുക.”

4സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;കർത്താവ് അവരെ പരിഹസിക്കുന്നു.

5അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും;ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.

6“എന്റെ വിശുദ്ധപർവ്വതമായ സീയോനിൽഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.”

7ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു;യഹോവ എന്നോട് അരുളിച്ചെയ്തത്:“നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

8എന്നോട് ചോദിച്ചുകൊള്ളുക;ഞാൻ നിനക്കു ജനതകളെ അവകാശമായുംഭൂമിയുടെ അറുതികളെ കൈവശമായും തരും;

9ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.”

10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ;ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവീൻ.

11ഭയത്തോടെ യഹോവയെ സേവിക്കുവിൻ;വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ.

12അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചുനശിക്കാതിരിക്കുവാൻ പുത്രനെ ചുംബിക്കുവിൻ.അവന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളു.അവനെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]