Side by side with the Father's Heart Bible™ 1ജാതികൾ കലഹിക്കുന്നതുംവംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?
2യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായിഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയുംഅധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:
3നാം അവരുടെ കെട്ടുകളെ പൊട്ടിച്ചുഅവരുടെ കയറുകളെ എറിഞ്ഞുകളക.
4സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;കർത്താവു അവരെ പരിഹസിക്കുന്നു.
5അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും;ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
6എന്റെ വിശുദ്ധപർവ്വതമായ സീയോനിൽഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
7ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു:യഹോവ എന്നോടു അരുളിച്ചെയ്തതു:നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
8എന്നോടു ചോദിച്ചുകൊൾക;ഞാൻ നിനക്കു ജാതികളെ അവകാശമായുംഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
9ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും;കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ;ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
11ഭയത്തോടെ യഹോവയെ സേവിപ്പിൻ;വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
12അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചുനശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ.അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും;അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.