Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Psalms 2 MAL-IRV

Side by side with the Father's Heart Bible™

ദൈവത്തിന്‍റെ അഭിഷിക്ത രാജാവ്

1ജനതകൾ കലഹിക്കുന്നതുംവംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?

2യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായിഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയുംഅധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്:

3“നാം അവരുടെ കെട്ടുകൾ പൊട്ടിച്ച്അവരുടെ കയറുകൾ എറിഞ്ഞുകളയുക.”

4സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;കർത്താവ് അവരെ പരിഹസിക്കുന്നു.

5അന്നു അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും;ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.

6“എന്‍റെ വിശുദ്ധ പർവ്വതമായ സീയോനിൽഞാൻ എന്‍റെ രാജാവിനെ വാഴിച്ചിരിക്കുന്നു.”

7ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു;യഹോവ എന്നോട് അരുളിച്ചെയ്തത്:“നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

8എന്നോട് ചോദിച്ചുകൊള്ളുക;ഞാൻ നിനക്കു ജനതകളെ അവകാശമായുംഭൂമിയുടെ അറുതികളെ കൈവശമായും തരും;

9ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;കുശവന്‍റെ പാത്രംപോലെ അവരെ ഉടയ്ക്കും.”

10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ;ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ.

11ഭയത്തോടെ യഹോവയെ സേവിക്കുവിൻ;വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ.

12ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചുനശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ.ദൈവത്തിന്‍റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ.ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]