Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 15 malirv

Side by side with the Father's Heart Bible™

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, നിന്റെ കൂടാരത്തിൽ ആര് പാർക്കും?നിന്റെ വിശുദ്ധപർവ്വതത്തിൽ ആര് വസിക്കും?

2നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയുംഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.

3നാവുകൊണ്ട് ഏഷണി പറയാതെയുംതന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയുംകൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;

4വഷളനെ നിന്ദ്യനായി എണ്ണുകയുംയഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ;സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ;

5തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയുംകുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ;ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]