Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 15 IRVMAL

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

യഹോവയുടെ കൂടാരത്തിൽ ആര്‍ പാർക്കും?

1യഹോവേ, അങ്ങേയുടെ കൂടാരത്തിൽ ആര്‍ പാർക്കും?അവിടുത്തെ വിശുദ്ധപർവ്വതത്തിൽ ആര്‍ വസിക്കും?

2നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയുംഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.

3നാവുകൊണ്ട് ഏഷണി പറയാതെയുംതന്‍റെ കൂട്ടുകാരന് ദോഷം ചെയ്യാതെയുംകൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;

4വഷളനെ നിന്ദ്യനായി എണ്ണുകയുംയഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ;സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ;

5തന്‍റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയുംകുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ;ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]