Side by side with the Father's Heart Bible™ ദാവീദിന്റെ ഒരു ആരോഹണഗീതം.
1യിസ്രായേൽ പറയേണ്ടതെന്തെന്നാൽയഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
2മനുഷ്യർ നമ്മോടു എതിർത്തപ്പോൾ,യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
3അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ,അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
4വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു,നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;
5പൊങ്ങിയിരുന്ന വെള്ളംനമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.
6നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽയഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
7വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെനമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
8നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയുംഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.