Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Psalms 124 MAL-IRV

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു ആരോഹണഗീതം.

ദൈവം തന്‍റെ ജനത്തെ സംരക്ഷിക്കുന്നു

1യിസ്രായേൽ ഇപ്പോൾ പറയേണ്ടത്“യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,

2അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ

3അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ,അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;

4വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു,നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു;

5പ്രളയജലംനമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു.

6നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽയഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.”

7വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെനമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.

8നമ്മളുടെ സഹായം ആകാശവും ഭൂമിയുംഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]