ആരോഹണഗീതം. 1യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെഎന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു. 2പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു;യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു. 3നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നുദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല. 4യഹോവേ, ഗുണവാന്മാർക്കുംഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യേണമേ. 5എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെയഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ.യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.