Skip to content
The Believer's Library

Malayalam Indian Revised Version Bible [mal] India (BCS 2017)

Psalms 125 malirv

Side by side with the Father's Heart Bible™

ആരോഹണഗീതം.

1യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെഎന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു.

2പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെയഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.

3നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കുകയില്ല.

4യഹോവേ, ഗുണവാന്മാർക്കുംഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യണമേ.

5എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെയഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടി പോകുമാറാക്കട്ടെ.യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.

© 2017 Bridge Connectivity Systems. Released under the Creative Commons Attribution Share-Alike license 4.0.
Malayalam Indian Revised Version Bible [mal] India (BCS 2017) · Creative Commons - Attribution-ShareAlike [CC BY-SA]