Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 5 MAL

Side by side with the Father's Heart Bible™

സംഗീതപ്രമാണിക്കു വേണുനാദത്തോടെ ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ;എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;

2എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ,എന്റെ സങ്കടയാചന കേൾക്കേണമേ;നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നതു.

3യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ;രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.

4നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല.

5അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല;നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.

6ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും;രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു;

7ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നുനിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.

8യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ;എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.

9അവരുടെ വായിൽ ഒട്ടും നേരില്ല;അവരുടെ അന്തരംഗം നാശകൂപം തന്നേ;അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു;നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു.

10ദൈവമേ അവരെ കുറ്റംവിധിക്കേണമേ;തങ്ങളുടെ ആലോചനകളാൽ തന്നേ അവർ വീഴട്ടെ;അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ;നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നതു.

11എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും;നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;

12യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും;പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]