Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Isaiah 15 MAL-IRV

Side by side with the Father's Heart Bible™

മോവാബിനെക്കുറിച്ചുള്ള പ്രവാചകം

1മോവാബിനെക്കുറിച്ചുള്ള പ്രവാചകം:ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു;ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.

2ബയീത്തും ദീബോനും കരയേണ്ടതിനുപൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു;നെബോവിലും മെദേബയിലുംമോവാബ് നിലവിളിക്കുന്നു;അവരുടെ തലയെല്ലാം മുണ്ഡനംചെയ്തുംതാടിയെല്ലാം കത്രിച്ചും ഇരിക്കുന്നു.

3അവരുടെ തെരുവീഥികളിൽ അവർ രട്ടുടുത്തു നടക്കുന്നു;അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലുംഎല്ലാവരും അലമുറയിട്ടു കരയുന്നു.

4ഹെശ്ബോനും എലെയാലേയും നിലവിളിക്കുന്നു;അവരുടെ ഒച്ച യാഹസ് വരെ കേൾക്കുന്നു;അതുകൊണ്ട് മോവാബിന്‍റെ ആയുധധാരികൾ അലറുന്നു;അവന്‍റെ പ്രാണൻ അവന്‍റെ ഉള്ളിൽ നടുങ്ങുന്നു.

5എന്‍റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു;അതിലെ അഭയാര്‍ത്ഥികൾ സോവാരിലേക്കുംഎഗ്ലത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു;ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടിഅവർ കരഞ്ഞുംകൊണ്ട് കയറിച്ചെല്ലുന്നു;ഹോരോനയീമിലേക്കുള്ള വഴിയിൽഅവർ നാശത്തിന്‍റെ നിലവിളികൂട്ടുന്നു.

6നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു;അതുകൊണ്ട് പുല്ലുണങ്ങി, ഇളമ്പുല്ലു വാടി,പച്ചയായ സകലവും ഇല്ലാതെയായിരിക്കുന്നു.

7അതിനാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവച്ചതുംഅലരിത്തോട്ടിനക്കരയിലേക്ക് എടുത്തുകൊണ്ടുപോകുന്നു.

8നിലവിളി മോവാബിന്‍റെ അതിർത്തികളെ ചുറ്റിയിരിക്കുന്നു;അലർച്ച എഗ്ലയീംവരെയുംകൂകൽ ബേർ-ഏലീം വരെയും എത്തിയിരിക്കുന്നു.

9ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു;ഞാൻ ദീമോന്‍റെമേൽ ഇതിലധികം വരുത്തും;മോവാബിൽനിന്നു ചാടിപ്പോയവരുടെമേലുംദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]