Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 149 IRVMAL

Side by side with the Father's Heart Bible™

യഹോവയ്ക്ക് ഒരു പുതിയ പാട്ട് പാടുവിൻ

1യഹോവയെ സ്തുതിക്കുവിൻ;യഹോവയ്ക്ക് ഒരു പുതിയ പാട്ടുംഭക്തന്മാരുടെ സഭയിൽ കർത്താവിന്‍റെ സ്തുതിയും പാടുവിൻ.

2യിസ്രായേൽ അവരെ ഉണ്ടാക്കിയ ദൈവത്തിൽ സന്തോഷിക്കട്ടെ;സീയോൻ്റെ മക്കൾ അവരുടെ രാജാവിൽ ആനന്ദിക്കട്ടെ.

3അവർ നൃത്തം ചെയ്തുകൊണ്ട് കർത്താവിന്‍റെ നാമത്തെ സ്തുതിക്കട്ടെ;തപ്പിനോടും കിന്നരത്തോടുംകൂടി അവിടുത്തേക്ക് കീർത്തനം ചെയ്യട്ടെ.

4യഹോവ തന്‍റെ ജനത്തിൽ പ്രസാദിക്കുന്നു;താഴ്മയുള്ളവരെ ദൈവം രക്ഷകൊണ്ട് അലങ്കരിക്കും.

5ഭക്തന്മാർ ജയത്തിൽ ആനന്ദിക്കട്ടെ;അവർ അവരുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.

6അവരുടെ വായിൽ ദൈവത്തിന്‍റെ പുകഴ്ചകളുംഅവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ.

7ജനതകൾക്കു പ്രതികാരവുംവംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും

8അവരുടെ രാജാക്കന്മാരെ ചങ്ങലകളാലുംഅവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും

9എഴുതിയിരിക്കുന്ന വിധി അവരുടെ മേൽ നടത്തേണ്ടതിനും തന്നെ.അത് കർത്താവിന്‍റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു.യഹോവയെ സ്തുതിക്കുവിൻ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]