Skip to content
The Believer's Library

Indian Revised Version (IRV) - Malayalam - 06

Jeremiah 47 MAL-IRV

Side by side with the Father's Heart Bible™

ഫെലിസ്ത്യരെക്കുറിച്ചുള്ള സന്ദേശം

1ഫറവോൻ ഗസ്സയെ തോല്പിച്ചതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്.

2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും;അത് ദേശത്തിന്മേലും അതിലുള്ള എല്ലാറ്റിന്മേലുംപട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും;അപ്പോൾ മനുഷ്യർ നിലവിളിക്കും;ദേശനിവാസികൾ സകലരും വിലപിക്കും.

3അവന്‍റെ ബലമുള്ള കുതിരകളുടെ കുളമ്പടിശബ്ദവുംഅവന്‍റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തംധൈര്യം ക്ഷയിച്ചിട്ട് അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.

4ഫെലിസ്ത്യരെ എല്ലാം നശിപ്പിക്കുവാനുംസോരിലും സീദോനിലും ശേഷിച്ചിരിക്കുന്നസകലസഹായികളെയും ഛേദിച്ചുകളയുവാനുമുള്ളദിവസം വരുന്നതുകൊണ്ടു തന്നെ;കഫ്തോർകടല്പുറത്ത് ശേഷിപ്പുള്ളഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.

5ഗസ്സയ്ക്ക് കഷണ്ടി ബാധിച്ചിരിക്കുന്നു;അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോൻ നശിച്ചുപോയി;എത്രത്തോളം നീ നിന്നെത്തന്നെ മുറിവേല്പിക്കും?

6“അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും?നിന്‍റെ ഉറയിൽ കടക്കുക; വിശ്രമിച്ച് അടങ്ങിയിരിക്കുക.

7അസ്കലോനും സമുദ്രതീരത്തിനും വിരോധമായിയഹോവ കല്പന കൊടുത്തിരിക്കുമ്പോൾ,അടങ്ങിയിരിക്കുവാൻ അതിന് എങ്ങനെ കഴിയും?അവിടേക്ക് അവിടുന്ന് അതിനെ നിയോഗിച്ചുവല്ലോ.”

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) - Malayalam - 06 · Creative Commons - Attribution-ShareAlike [CC BY-SA]