Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 147 MAL

Side by side with the Father's Heart Bible™

1യഹോവയെ സ്തുതിപ്പിൻ;നമ്മുടെ ദൈവത്തിന്നു കീർത്തനം പാടുന്നതു നല്ലതു;അതു മനോഹരവും സ്തുതി ഉചിതവും തന്നേ.

2യഹോവ യെരൂശലേമിനെ പണിയുന്നു;അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.

3മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയുംഅവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.

4അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു;അവെക്കു ഒക്കെയും പേർ വിളിക്കുന്നു.

5നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു;അവന്റെ വിവേകത്തിന്നു അന്തമില്ല.

6യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു;അവൻ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.

7സ്തോത്രത്തോടെ യഹോവെക്കു പാടുവിൻ;കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീർത്തനം ചെയ്‌വിൻ;

8അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു;ഭൂമിക്കായി മഴ ഒരുക്കുന്നു;അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.

9അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കുംഅതതിന്റെ ആഹാരം കൊടുക്കുന്നു.

10അശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല;പുരുഷന്റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല.

11തന്നേ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയുംചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.

12യെരൂശലേമേ, യഹോവയെ പുകഴ്ത്തുക;സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക;

13അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചുനിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.

14അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു;വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു.

15അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു;അവന്റെ വചനം അതിവേഗം ഓടുന്നു.

16അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു;ചാരംപോലെ നീഹാരം വിതറുന്നു.

17അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു;അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ?

18അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു;കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.

19അവൻ യാക്കോബിന്നു തന്റെ വചനവുംയിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.

20അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല;അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല.യഹോവയെ സ്തുതിപ്പിൻ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]