Skip to content
The Believer's Library

Malayalam Bible 1910 - Revised and in Contemporary Orthography

Psalms 146 MAL

Side by side with the Father's Heart Bible™

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവയെ സ്തുതിപ്പിൻ;എൻ മനമേ, യഹോവയെ സ്തുതിക്ക.

2ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും;ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.

3നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു;സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.

4അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു;അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.

5യാക്കോബിന്റെ ദൈവം സഹായമായിതന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.

6അവൻ ആകാശവും ഭൂമിയും സമുദ്രവുംഅവയിലുള്ള സകലവും ഉണ്ടാക്കി;അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.

7പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു;വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു;യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.

8യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു;യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു;യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.

9യഹോവ പരദേശികളെ പരിപാലിക്കുന്നു;അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു;എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.

10യഹോവ എന്നേക്കും വാഴും;സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ.യഹോവയെ സ്തുതിപ്പിൻ.

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/ ​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.
Malayalam Bible 1910 - Revised and in Contemporary Orthography · Creative Commons - Attribution-NonCommercial [CC BY-NC]