Skip to content
The Believer's Library

Indian Revised Version (IRV) Malayalam - 2025

Psalms 146 IRVMAL

Side by side with the Father's Heart Bible™

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

രക്ഷകനായ ദൈവത്തിനു സ്തോത്രം

1യഹോവയെ സ്തുതിക്കുവിൻ;എൻ മനമേ, യഹോവയെ സ്തുതിക്കുക.

2ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും;ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിനു കീർത്തനം ചെയ്യും.

3നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്;സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.

4അവന്‍റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു;അന്നു തന്നെ അവന്‍റെ നിരൂപണങ്ങൾ നശിക്കുന്നു.

5യാക്കോബിന്‍റെ ദൈവം സഹായമായിതന്‍റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.

6ദൈവം ആകാശവും ഭൂമിയും സമുദ്രവുംഅവയിലുള്ള സകലവും ഉണ്ടാക്കി;കർത്താവ് എന്നേക്കും വിശ്വസ്തനായിരിക്കുന്നു.

7പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു;വിശപ്പുള്ളവർക്ക് ദൈവം ആഹാരം നല്കുന്നു;യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു.

8യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു;യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു;യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.

9യഹോവ പരദേശികളെ പരിപാലിക്കുന്നു;കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു;എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു.

10യഹോവ എന്നേക്കും വാഴും;സീയോനേ, നിന്‍റെ ദൈവം തലമുറതലമുറയോളം തന്നെ.യഹോവയെ സ്തുതിക്കുവിൻ.

MAL-IRV Creative Commons License Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Indian Revised Version (IRV) Malayalam - 2025 · Creative Commons - Attribution-ShareAlike [CC BY-SA]